കൊച്ചി: പാതയോരത്ത് അനധികൃത ഫ്‌ളക്‌സുകൾ സ്ഥാപിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ഡിജിപി. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഡിജിപി സർക്കുലർ അയച്ചു. ഫളക്‌സ് നിരോധനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകൾ കർശനമായി നടപ്പാക്കണം. റോഡ് അപകടങ്ങൾക്ക് കാരണമാകുന്ന ഫ്‌ളക്‌സുകളും ബോർഡുകളും മാറ്റാനും ഡിജിപി നിർദേശിച്ചു. റോഡ് സുരക്ഷാ അതോറിറ്റി കമ്മീഷണറും ഇത് സംബന്ധിച്ച സർക്കുലർ ഇറക്കി. ഹൈക്കോടതി നിർദേശ പ്രകാരം ആണ് ഡിജിപിയും റോഡ് സുരക്ഷ കമ്മീഷണറും സർക്കുലർ ഇറക്കിയത്.