തിരുവനന്തപുരം: ലത്തീൻ സഭയുടെ അനധികൃത ഭൂമി വിൽപ്പനക്ക് ഇരയായ മത്സ്യതൊഴിലാളികളെ സർക്കാർ പുനരധിവസിപ്പിക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. തീരം കയ്യേറ്റത്തിനും അനധികൃത ഭൂമി വിൽപ്പനക്കും എതിരെ കർശന നടപടി ഉണ്ടാകുമെന്നും റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. കടൽതീരം കയ്യേറി ഭൂമി മുറിച്ച് വിൽക്കുന്ന ലത്തീൻ സഭയുടെ നടപടിയെ കുറിച്ചുള്ള സ്വകാര്യ ന്യൂസ് ചാനൽ പരമ്പരയോടാണ് റവന്യുമന്ത്രിയുടെ പ്രതികരണം.
കടൽത്തീരം വിൽപ്പനക്ക് എന്ന പേരിഷ വിശദമായ വാർത്താ പരമ്പരയാണ് സ്വകാര്യ ന്യൂസ് ചനൽ പുറത്ത് വിട്ടത്. തീരം കയ്യേറുകയും മൂന്ന് സെൻറ് വീതം മത്സ്യതൊഴിലാളികൾക്ക് വിൽക്കുകയും ചെയ്തെന്ന് സമർഥിക്കുന്ന ദൃശ്യങ്ങളും തെളിവുകളുമായിരുന്നു പുറത്തുവിട്ട റിപ്പോർട്ട് . കൂടാതെ പള്ളി ആവശ്യത്തിന് കൺവെൻഷൻ സെൻറർ പണിയാനും ഭൂമി കയ്യേറിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. അടിമലത്തുറയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഇവിടുത്തെ അർഹതപ്പെട്ട മുഴുവൻ മത്സ്യത്തൊഴിലാളികളേയും സർക്കാർ പുനരധിവസിപ്പിക്കും. നിലവിലെ കയ്യേറ്റം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. അടിമലത്തുറയിലെ റവന്യുകണ്ടെത്തലുകൾ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. തുടർ നടപടികൾ മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് തീരുമാനിക്കുമെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.