അഫ്ഗാനിസ്ഥാൻ: രാജ്യത്ത് പ്രളയം അതിരൂക്ഷമായിരിക്കുന്നു. കനത്ത മലവെള്ളപ്പാച്ചിലിൽപെട്ട് 100 പേർ മരണപ്പെട്ടതായാണ് നിലവിലെ റിപ്പോർട്ട്. മലയോരമേഖലയിൽ ദിവസങ്ങളായി പെയ്യുന്ന മഴയാണ് മലയിടിച്ചിൽ ഉണ്ടാക്കിയത്. പാരാവാൻ പ്രവിശ്യയിലാണ് പ്രളയം ശക്തമായത്.
ചാരിക്കാർ നഗരത്തിലൂടെ ഒഴുകിയ പ്രളയജലം നിരവധി വീടുകളും വാഹനങ്ങളും തകർത്തു. 100 മനുഷ്യജീവൻ കവർന്ന പ്രളയത്തിൽ 500ന് മുകളിൽ വീടുകളാണ് തകർന്നത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള പ്രവർത്തനം ഭരണകൂടം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഒരു കുടുംബത്തിലെ മാത്രം 11 പേർ പ്രളയത്തിൽ കൊല്ലപ്പെട്ടതായും പ്രദേശവാസികൾ അറിയിച്ചു.