ആന്ധ്രാപ്രദേശ്: സംസ്ഥാനത്ത് 7,627 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ 96,298 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1041പേർ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. അതേസമയം 3,041പേരാണ് രോഗമുക്തരായത്. 46,301 പേരാണ് സംസ്ഥാനത്ത് ആകെ സുഖം പ്രാപിച്ചത്.
എന്നാൽ മഹാരാഷ്ട്രയിൽ 9,431 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 267 മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഒൻപതിനായിരത്തിന് മുകളിൽ രോഗികൾ എത്തുന്നത് തുടർച്ചയായ നാലാം ദിവസമാണ്. ഇതോടെ നിലവിൽ 3,75,799പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 1,48,601പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 2,13,328പേർ രോഗമുക്തരായി. 56.74 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.
്അതേസമയം കോവിഡ് വ്യാപനം അതിരൂക്ഷമായ മറ്റൊരു സംസ്ഥാനമായ കർണാടകയിൽ 5,199പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 82 മരണം റിപ്പോർട്ട് ചെയ്തു. 96,141പേർക്കാണ് ആകെ രോഗം ബാധിച്ചത്. ഇതിൽ 58,417പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 1,878പേർ മരിച്ചു.