ആരോഗ്യസുരക്ഷാ ഉപകരണങ്ങളുമായി ഇൻഡസ് ഇൻഡ് ബാങ്ക്

ആലപ്പുഴ : ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇൻഡസ് ഇൻഡ് ബാങ്കിന്റെ കൈത്താങ്ങ്. മെത്ത, ഐവി സ്റ്റാൻഡ് എന്നിവയുൾപ്പെടെയുള്ള 100 ബെഡ്ഡുകൾ ഇൻഡസ്ഇൻഡ് ബാങ്ക് പ്രതിനിധികൾ വെള്ളിയാഴ്ച കായംകുളത്ത് എല്ലെമ്മെക്സ് ഹോസ്പിറ്റലിൽ നടത്തിയ ചടങ്ങിൽ വച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് കൈമാറി. കായംകുളം എംഎൽഎ അഡ്വ. യു. പ്രതിഭ അധ്യക്ഷത വഹിച്ചു. നേരത്തെ ആയിരം പിപിഇ കിറ്റുകൾ ഇൻഡസ്ഇൻഡ് ബാങ്ക് ആലപ്പുഴ മാനേജർ സീനു കൃഷ്ണൻ ആലപ്പുഴ ജില്ലാ കളക്ടർ എം. അഞ്ജനയ്ക്ക് കൈമാറിയിരുന്നു.

പിപിഇ കിറ്റുകൾ, മെത്തയും ഐവി സ്റ്റാൻഡ് എന്നിവയുൾപ്പെടെയുള്ള കട്ടിലുകൾ എന്നിവയ്ക്കുപുറമേ മാസ്ക്കുകൾ, തെർമോ മീറ്ററുകൾ, പരിശോധനയ്ക്ക് ആവശ്യമായ ഗ്ലൗസുകൾ മുതലായവയാണ് ഇന്ഡസ് ഇൻഡ് ബാങ്ക് സൗജന്യമായി എത്തിച്ചു കൊടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *