ന്യൂഡല്‍ഹി: ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവച്ചു. അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സന്ദര്‍ശനം മാറ്റിയത്. ഏപ്രില്‍ രണ്ടു മുതല്‍ അഞ്ച് വരെയായിരുന്നു സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വിശ്രമത്തിലാണെന്നും മാധ്യമ ഉപദേഷ്ടാവ് അറിയിച്ചു. ഞായറാഴ്ച അദ്ദേഹം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്നുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.