കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ കാസർകോട്, കാഞ്ഞിരപ്പള്ളി, പട്ടാമ്പി, ചേലക്കര എന്നീ ഓഫീസുകളിൽ ഒഴിവുളള എക്സിക്യൂട്ടീവ് അസിസ്റ്റന്റ് (ശമ്പള സ്കെയിൽ 26500-56700) തസ്തികയിലേയ്ക്ക് ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. സമാനതസ്തികയിലും ശമ്പള സ്കെയിലിലും ജോലിചെയ്യുന്ന ബിരുദധാരികളും കമ്പ്യൂട്ടർ യോഗ്യതയുളളതുമായ ജീവനക്കാർക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച ഫോം (ഫോം നമ്പർ-144, പാർട്ട്-1), ബയോഡാറ്റാ, മാതൃവകുപ്പിൽ നിന്നുളള എൻ.ഒ.സി സഹിതം 31 നകം ലഭ്യമാക്കണം. വിലാസം: മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ, റ്റി.സി.27/588(7) & (8), സെന്റിനൽ മൂന്നാം നില, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 35.