ഓണക്കിറ്റിൽ വീണ്ടും പ്രശ്‌നം; ശർക്കരയിൽ ചത്ത തവള

കോഴിക്കോട്: റേഷൻകടയിൽ നിന്നു വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ വീണ്ടും പ്രശ്‌നം കണ്ടെത്തിയിരിക്കുന്നു. നരയംകുളത്തെ റേഷൻകടയിൽ നിന്നു വിതരണം ചെയ്ത ഓണക്കിറ്റിലെ ശർക്കരയിൽ ചത്ത തവളയെയാണ് കണ്ടെത്തിയിരിക്കുന്നത്.

ആർപ്പാമ്പറ്റ ബിജീഷിന് ലഭിച്ച കിറ്റിലാണ് തവളയെ കണ്ടത്. കഴിഞ്ഞ ദിവസം കിറ്റിലെ ശർക്കരയിൽ നിന്ന് നിരോധിച്ച പുകയില ഉൽപന്നത്തിന്റെ പാക്കറ്റ് കിട്ടിയത് വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ശർക്കരയിൽ തവളയെ കണ്ടെത്തിയത്. അതേസമയം ശർക്കരയുടെ ഗുണമേന്മ പരിശോധിച്ച ശേഷം മാത്രം നൽകിയാൽ മതിയെന്നാണ് ഇപ്പോൾ നിർദേശം ലഭിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഓരോ ലോഡ് ശർക്കര വരുമ്പോഴും സാംപിൾ എടുത്തു ലാബുകളിലേക്ക് പരിശോധനയ്ക്ക് അയയ്ക്കുകയാണ്. അതിന്റെ ഫലം ലഭിച്ച ശേഷം മാത്രമാണ് കിറ്റുകളിലേക്ക് എടുക്കുന്നത്. ശർക്കരയില്ലെങ്കിൽ മാത്രം പഞ്ചസാര ഉപയോഗിക്കാനാണു നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *