കടുത്ത ജാഗ്രത പുലര്‍ത്തേണ്ട സമയം :മന്ത്രി പി. തിലോത്തമന്‍

ആലപ്പുഴ : കടുത്ത ജാഗ്രത പുലര്‍ത്തേണ്ട സമയമാണ് കടന്നു പോകുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍. വിദേശ രാജ്യങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ വരികയും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സങ്കീര്‍ണമായ സാഹചര്യത്തില്‍ ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ നമുക്കാവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ വിജയകരമായി നടപ്പാക്കുന്നതില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. പ്രതിരോധ പ്രവര്‍ത്തങ്ങള്‍ താഴേത്തട്ടില്‍ നടപ്പാക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വലിയ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

Leave a Reply

Your email address will not be published. Required fields are marked *