കള്ള്ഷാപ്പുകൾ ഇന്ന് തുറക്കും

സംസ്ഥാനത്ത് കള്ള്ഷാപ്പുകൾ ഇന്ന് തുറക്കും. ഫീസടച്ച് ലൈസൻസ് നേടിയ ഷാപ്പുകൾക്കാണ് തുറന്നു പ്രവർത്തിക്കാൻ അനുമതി. എന്നാൽ കള്ളിന്റെ ലഭ്യതക്കുറവാണ് സംസ്ഥാത്ത് കള്ള് ഷാപ്പുകളുടെ പ്രവർത്തനം ആരംഭിക്കാതിരിക്കുന്നതിനുള്ള നിലവിലെ കാരണം. .

ഷാപ്പുകളിൽ ഇരുന്ന് മദ്യപിക്കാനോ ഭക്ഷണം കഴിക്കാനോ അനുമതി നൽകിയിട്ടില്ല. ഒരാൾക്ക് പരമാവധി ഒന്നര ലിറ്റർ കള്ള് പാർസലായി നൽകാനാണ് തീരുമാനം. ഒരു സമയം ക്യൂവിൽ 5 പേർക്ക് മാത്രമേ അനുമതി ഉണ്ടകൂ. നിശ്ചിത തൊഴിലാളികളെ മാത്രമേ ജോലിയ്ക്കായി അനുവദിക്കുകയുള്ളു. വാങ്ങാനെത്തുന്നവരും വിൽപനത്തൊഴിലാളികളും ശാരീരിക അകലം പാലിക്കുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *