കുവൈത്ത്: കുവൈത്തില്‍ പുതിയതായി 703 പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് എന്ന മഹാമാരി സ്ഥിരീകരിച്ചു. ഇതുവരെ 56,877 പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. അതേസമയം ഇന്ന് 736 പേര്‍ ഉള്‍പ്പെടെ 46,897 പേര്‍ രോഗമുക്തി നേടി.
എന്നാല്‍ മൂന്നുപേര്‍കൂടി മരിച്ചതോടെ കോവിഡ് മരണം 399 ആയി വര്‍ധിച്ചു. നിലവില്‍ 9581 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 146 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അഹ്മദി ഗവര്‍ണറേറ്റില്‍ 216, ജഹ്‌റ ഗവര്‍ണറേറ്റില്‍ 180, ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 159, ഹവല്ലി ഗവര്‍ണറേറ്റില്‍ 97 പേര്‍, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 57 എന്നിങ്ങനെയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.