കുവൈത്ത് : കുവൈത്തിലെ ചില പ്രദേശങ്ങളില്‍ ഭൂചലനം രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അതേസമയം സംഭവത്തില്‍ ആളപായമോ മറ്റു അപകടങ്ങളോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാജ്യത്തെ കിഴക്കന്‍ വാഗത്ത് സ്ഥിതി ചെയ്യുന്ന ബൂബിയാന്‍ ദ്വീപിനടുത്തായിട്ടാണ് ഭൂചനലം രേഖപെടുത്തിയതെന്ന് കുവൈത്ത് ശാസ്ത്രീയ ഗവേഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. പന്ത്രണ്ട് കിലോമീറ്റര്‍ ആഴത്തില്‍ ആയിട്ടാണ് ഭൂചലനം അളക്കാന്‍ സാധിച്ചത് എന്നും അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു.