കേരളത്തിൽ ഇന്ന് 2543 പേർക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2543 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇക്കാര്യം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 75 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 156 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2260 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 229 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

*ജില്ലതിരിച്ച് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 532 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 298 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 286 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 207 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 189 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 174 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 157 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 156 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 135 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 127 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 126 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 88 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 49 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 19 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

  • സമ്പർക്കരോഗികളുടെ കണക്ക്
    തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 497 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 279 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 228 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 179 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 178 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 157 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 152 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 144 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 120 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 117 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 98 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 69 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 29 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 13 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 52 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 22, മലപ്പുറം, കണ്ണൂർ ജില്ലകളിലെ 6 വീതവും, എറണാകുളം ജില്ലയിലെ 5, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 4 വീതവും, ആലപ്പുഴ, തൃശൂർ ജില്ലകളിലെ 2 വീതവും, കാസർഗോഡ് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *