തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 11 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. 10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 661 ഹോട്ട് സ്പോട്ടുകളാണുള്ളത്.
വയനാട് ജില്ലയിലെ പൊഴുതന (കണ്ടെയിൻമെന്റ് സോൺ സബ് വാർഡ് 3, 5, 11), മാനന്തവാടി മുൻസിപ്പാലിറ്റി (24, 25, 26, 27), തരിയോട് (സബ് വാർഡ് 4, 8, 9, 12), എറണാകുളം ജില്ലയിലെ ഒക്കൽ (സബ് വാർഡ് 3), വേങ്ങൂർ (സബ് വാർഡ് 10), തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി (സബ് വാർഡ് 3), തൃശൂർ ജില്ലയിലെ തിരുവില്വാമല (സബ് വാർഡ് 10), കോഴിക്കോട് ജില്ലയിലെ പുറമേരി (10, 13, 14), കൊല്ലം ജില്ലയിലെ പരവൂർ (25), പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (11), ആലപ്പുഴ ജില്ലയിലെ ആല (10) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.