കൊല്ലം: പോസിറ്റീവ് കേസുകള്‍ ഇല്ലാതെ 12 ദിനങ്ങള്‍

ജില്ലയില്‍ പുതിയ പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യാതെ തുടര്‍ച്ചയായ 12 ദിനങ്ങളാണ് കടന്നു പോയത്. മൂന്ന് പോസിറ്റീവ് കേസുകള്‍ മാത്രമാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്. ഇവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലാണ്. ഇതു വരെ 20 കേസുകള്‍ റിപ്പോര്‍ട് ചെയ്തതില്‍ 17 കേസുകളും നെഗറ്റീവായി. മൂന്ന് പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടെ നിലവില്‍ ഏഴു പേരാണ് ആശുപത്രി നിരീക്ഷണത്തില്‍ ഉള്ളത്. രോഗലക്ഷണം സംശയിച്ച മൂന്ന് പേര്‍ കൂടി ഫലം നെഗറ്റീവായതോടെ ആശുപത്രി വിട്ടു.  
വിദഗ്ധ പരിശോധനയ്ക്ക് അയച്ച 2,464 സാമ്പിളുകളില്‍ 59 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഫലം വന്നതില്‍ 2,365 എണ്ണം നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ എത്തിത്തുടങ്ങിയതോടെ അതിര്‍ത്തികളില്‍ ജാഗ്രത കര്‍ശനമാക്കി. പരിശോധനകളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയമാക്കി ആവശ്യമെങ്കില്‍ ഉടന്‍ ആശുപത്രി പരിചരണത്തിലേക്ക് അയക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *