കോട്ടയം: ജില്ലയിൽ ഇന്ന് 29 പേർക്കു കൂടി കോവിഡ് 19 ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതിൽ 27 പേരും സമ്പർക്കം മുഖേനയാണ് രോഗബാധിതരായത്. ഒമാൻ, കർണാടകം എന്നിവിടങ്ങളിൽ നിന്നെത്തിയവരാണ് മറ്റു രണ്ട് പേർ. അതിരമ്പുഴ, വാഴപ്പള്ളി ഗ്രാമപഞ്ചായത്തുകളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ആറു പേർ വീതമാണ് രണ്ടിടത്തും രോഗബാധിതരായത്. ചങ്ങനാശേരി മുനിസിപ്പാലിറ്റി മേഖലയിലെ ഒരാൾക്കും പാറത്തോട് ഗ്രാമപഞ്ചായത്തിലെ രണ്ടു പേർക്കും കോവിഡ് ബാധിച്ചു.
അതേസമയം ജില്ലയിൽ 28 പേർ രോഗമുക്തരായി. നിലവിൽ 561 പേർ ചികിത്സയിലുണ്ട്. ഇതുവരെ ആകെ 1078 പേർക്ക് രോഗം ബാധിച്ചു. 516 പേർ രോഗമുക്തരായി.
*സമ്പർക്കം മുഖേന രോഗം ബാധിച്ചവർ
1.അതിരമ്പുഴ സ്വദേശിനി(37)
2.അതിരമ്പുഴ നാൽപ്പാത്തിമല സ്വദേശി(49)
3.അതിരമ്പുഴ സ്വദേശിനി(80)
4.അതിരമ്പുഴ സ്വദേശി(44)
5.അതിരമ്പുഴ സ്വദേശി(57)
6.അതിരമ്പുഴ സ്വദേശി(49)
7.അയ്മനം സ്വദേശി(60)
8.ചങ്ങനാശേരി ചീരഞ്ചിറ സ്വദേശിനി(38)
9.വാഴപ്പള്ളി വെരൂർ സ്വദേശിനി(65)
10.വാഴപ്പള്ളി വെരൂർ സ്വദേശി(44)
11.വാഴപ്പള്ളി വെരൂർ സ്വദേശി(40)
12.വാഴപ്പള്ളി വെരൂർ സ്വദേശി(48)
13.വാഴപ്പള്ളി വെരൂർ സ്വദേശിനി(20)
14.വാഴപ്പള്ളി ചീരഞ്ചിറ സ്വദേശിനി(38)
15.ചങ്ങനാശേരി വാലുമ്മേച്ചിറ സ്വദേശി(18)
16.കുഴിമറ്റം സ്വദേശി(45)
17.കാണക്കാരി സ്വദേശി(43)
18.കാഞ്ഞിരപ്പള്ളി സ്വദേശിനി(23)
19.കിടങ്ങൂർ സ്വദേശിനി(45)
20.കുറിച്ചി സ്വദേശി(34)
21.മരങ്ങാട്ടുപിള്ളി സ്വദേശി(42)
22.നീണ്ടൂർ സ്വദേശി(47)
23.പാറത്തോട് ഇടക്കുന്നം സ്വദേശിനി(47)
24.പാറത്തോട് ഇടക്കുന്നം സ്വദേശി(22)
25.കോട്ടയം പുത്തനങ്ങാടി സ്വദേശി(44)
26.തലയാഴം സ്വദേശി(53)
27.തൃക്കൊടിത്താനം സ്വദേശിയായ എഴുമാസം പ്രായമുള്ള ആൺകുട്ടി.
*സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവർ
- ഒമാനിൽനിന്ന് ജൂലൈ ഒൻപതിന് എത്തിയ പാറത്തോട് സ്വദേശിനി(68)
29.കർണാടകത്തിൽ നിന്ന് ജൂലൈ 13ന് പിതാവിനൊപ്പം എത്തിയ വാഴൂർ പുളിക്കൽ കവല സ്വദേശിയായ ആൺകുട്ടി(5)