കോവിഡ്: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ കൂടി മരിച്ചു

കൊച്ചി: കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജയചന്ദ്രന്‍ (55)ആണ് രോഗം ബാധിച്ച് മരിച്ചത്. കുഴഞ്ഞുവീണായിരുന്നു മരണം. ഇദ്ദേഹം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വൃക്കരോഗത്തിനുള്ള ചികിത്സക്കിടെ രണ്ട് ദിവസം മുന്‍പ് ഡയാലിലിസ് നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണ സംഖ്യ 43 ആയി ഉയര്‍ന്നു. കണ്ണൂര്‍ ജില്ലയില്‍ ചികിത്സിലായിരുന്ന കാസര്‍ഗോഡ് ഉപ്പള സ്വദേശിനി നഫീസ (75), എറണാകുളം ജില്ലയില്‍ ചികിത്സിലായിരുന്ന ആലുവ സ്വദേശി കുഞ്ഞുവീരന്‍ (67) എന്നിവരും നേരത്തെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *