ജില്ലയിൽ കോവിഡ്19 സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന 25 പേരിൽ 8 പേർക്കും രോഗലക്ഷണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് ജില്ലാ സർവൈലൻസ് വിഭാഗത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. മൂന്നാറിൽ നിന്നും വന്ന ബ്രിട്ടീഷ് ‘യാത്രാ സംഘത്തിലെ ആദ്യം പോസിറ്റീവ് ആയ വ്യക്തിയൊഴികെ ബാക്കി 6 പേർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. രോഗലക്ഷണങ്ങളൊന്നും തന്നെയില്ലെങ്കിലും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന ഓരോരുത്തരും, അവരോട് നിർദേശിച്ചിട്ടുള്ള ദിവസങ്ങൾ കർശനമായ മുൻകരുതലുകളോടെ വീടുകളിൽ തന്നെ കഴിയണമെന്നത് രോഗ പ്രതിരോധത്തിൽ വളരെയധികം പ്രധാനപ്പെട്ടതാണ് എന്ന് തെളിയിക്കുന്നു.
കേരളത്തിന് പുറമെ നിന്നെത്തിയ ശേഷം രോഗബാധ സ്ഥിരീകരിച്ചവരിൽ 7 ബ്രിട്ടീഷ് പൗരന്മാർ ഉൾപ്പെടെ 9 പേർ എത്തിയത് ബ്രിട്ടനിൽ നിന്നും, 2 പേർ ഫ്രാൻസിൽ നിന്നും, 5 പേർ യു.എ.ഇ യിൽ നിന്നും, 3 പേർ ഇറ്റലിയിൽ നിന്നുമാണ്. ഇവർക്കെല്ലാം തന്നെ ജില്ലയിലെത്തി 14 ദിവസത്തിനകം തന്നെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.