കോവിഡ് 19: സംസ്ഥാനത്ത് ഇന്ന് 13 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 വൈറസ് ബാധിച്ച് 13 മരണം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 169 ആയി ഉയർന്നിരിക്കുന്നു. ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്രയധികം മരണറിപ്പോർട്ട് സ്ഥിരീകരിച്ചിരിക്കുന്നത്.

ഈമാസം ഏഴിന് മരണമടഞ്ഞ കണ്ണൂർ പൈസക്കരി സ്വദേശി വർഗീസ് (90), ആലപ്പുഴ സ്വദേശി കെ.ജി. ചന്ദ്രൻ (75), 11ന് മരണമടഞ്ഞ കോഴിക്കോട് പോക്കുന്ന് സ്വദേശി ബിച്ചു (69), കാസർഗോഡ് വോർക്കാടി സ്വദേശിനി അസ്മ (38), 10ന് മരണമടഞ്ഞ കാസർഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ബാസ് (55), ആഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം മുട്ടട സ്വദേശി കുര്യൻ ടൈറ്റസ് (42), മലപ്പുറം പുള്ളിപ്പറമ്പ് സ്വദേശി ബിചാവ ഹാജി (65), തിരുവനന്തപുരം പാറശാല സ്വദേശി സെൽവരാജ് (58), കാസർഗോഡ് ബേക്കൽ സ്വദേശി രമേശൻ (47), 3ന് മരണമടഞ്ഞ ആലപ്പുഴ വിയ്യപുരം സ്വദേശിനി രാജം എസ്. പിള്ള (76), 14 ന് മരണമടഞ്ഞ കാസർഗോഡ് മഞ്ചേശ്വരം സ്വദേശിനി മറിയാമ്മ (75), 16ന് മരണമടഞ്ഞ കാസർഗോഡ് ഉപ്പള സ്വദേശിനി റിസ ഫാത്തിമ (7 മാസം), അഞ്ചിന് മരണമടഞ്ഞ തിരുവനന്തപുരം പൂന്തുറ സ്വദേശിനി സിലുവാമ്മ (75) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *