തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 വൈറസ് മൂലം 10 മരണമെന്ന സ്ഥിരീകരിച്ച റിപ്പോർട്ട്. ഇതോടെ ആകെ മരണം 244 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
നിലവിൽ ഇന്നത്തെ കണക്ക് പ്രകാരം ഇന്നലെ മരണമടഞ്ഞ മലപ്പുറം വള്ളുവമ്പ്രം സ്വദേശി അബ്ദു റഹ്മാൻ (70), ആഗസ്റ്റ് 12ന് മരണമടഞ്ഞ വയനാട് നടവയൽ അവറാൻ (69), കോഴിക്കോട് ഒളവണ്ണ സ്വദേശി പി.പി. ഗിരീഷ് (49), 11ന് മരണമടഞ്ഞ മലപ്പുറം പുകയൂർ സ്വദേശി കുട്ട്യാപ്പു (72), 23ന് മരണമടഞ്ഞ തിരുവനന്തപുരം കുലശേഖരം സ്വദേശി കൃഷ്ണകുമാർ (58), കൊല്ലം പിറവന്തൂർ സ്വദേശി തോമസ് (81), 22ന് മരണമടഞ്ഞ ആലപ്പുഴ നൂറനാട് സ്വദേശി കൃഷ്ണൻ (54), 20ന് മരണമടഞ്ഞ കൊല്ലം ആയൂർ സ്വദേശിനി രാജലക്ഷ്മി (63), ചേർത്തല അരൂർ സ്വദേശിനി തങ്കമ്മ (78), 17ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി കൃഷ്ണൻ തമ്പി (80), എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു.