തൃശ്ശൂർ: കെ പി സി സി ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എ യുമായ അഡ്വ. വി ബലറാം അന്തരിച്ചു.ഏറെ നാളായി ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്നാണ് നിയമസഭയിൽ എത്തിയത്. പിന്നീട് കെ. മുരളീധരന് മത്സരിക്കാനായി എംഎൽഎ സ്ഥാനം രാജിവെച്ചു. കെ. കരുണാകരൻ കോൺഗ്രസുമായി തെറ്റി ഡിഐസി രൂപവത്കരിച്ചപ്പോൾ അതിനൊപ്പം പോയ നേതാക്കളിൽ ഒരാളാണ്. പിന്നീട് കരുണാകരനുമായി അകന്ന ശേഷം വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചെത്തി. എ. കെ. ആന്റണി മന്ത്രിസഭയിൽ അംഗമായ കെ. മുരളീധരന് മത്സരിക്കാൻ വേണ്ടിയാണ് 2004 ൽ എംഎൽഎ സ്ഥാനം ബലറാം രാജിവച്ചത്. വിദേശത്തുള്ള മക്കൾ എത്തിയതിനു ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക.