2020 വര്‍ഷത്തെ ട്രോള്‍ബാന്‍ കാലയളവില്‍ കോഴിക്കോട് ജില്ലയില്‍ കടല്‍ രക്ഷാ പ്രവര്‍ത്തനത്തിനും കടല്‍ പട്രോളിങിനുമായി മൂന്ന് ബോട്ടുകളും ഒരു ഫൈബര്‍ തോണിയും വാടക വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ബോട്ടിന്റെ ക്വട്ടേഷനുകള്‍ മെയ് 26 ന് ഉച്ചയ്ക്ക് 2.30 നും ഫൈബര്‍ തോണിയുടെ ക്വട്ടേഷന്‍ 3.30 നും മുമ്പായി ബേപ്പൂര്‍ ഫിഷറീസ് സ്‌റ്റേഷന്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ മുമ്പാകെ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2414074.