ഡിജിറ്റൽ പേയ്മെന്റ് ഇൻഫ്രാസ്ട്രക്ചർ ഉപയോഗിച്ച് പ്രധാൻ മന്ത്രി ഗരിബ് കല്യാൺ പാക്കേജിന് കീഴിൽ 39 കോടി ദരിദ്രർക്ക് 34,800 കോടി രൂപ ധനസഹായം ലഭിച്ചു. 2020 മാർച്ച് 26ന് ധനമന്ത്രി ആശ്വാസധനം പ്രഖ്യാപിച്ചിരുന്നു. പാക്കേജിന്റെ വേഗത്തിലുള്ള നടപ്പാക്കൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത് അഭിമാനകരമാണ്. സ്ത്രീകൾക്കും പാവപ്പെട്ട മുതിർന്ന പൗരന്മാർക്കും കർഷകർക്കുമാണ് ധനസഹായം ലഭിച്ചിട്ടുള്ളത്. ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) മുഖേന തുക നേരിട്ട് ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ സാധിക്കുന്നുണ്ട്.