ചെക്ക് കേസില്‍ ജാമ്യത്തിലിറങ്ങിയ വൃദ്ധമാതാവിനെ അതേകേസില്‍ അറസ്റ്റ് ചെയ്ത് കോടതിയിലുപേക്ഷിച്ചു

പെരുമ്പാവൂര്‍:ചെക്ക് കേസില്‍ ജാമ്യത്തിലിറങ്ങിയ വൃദ്ധ മാതാവിനെ അതേ കേസില്‍ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്ത് പെരുമ്പാവൂര്‍ കോടതി സമുച്ചയത്തിലുപേക്ഷിച്ചു.ഇന്ന് രാവിലെ ആയിരുന്നു സംഭവം.കുന്നത്തുനാട് താലൂക്ക്,അശമന്നൂര്‍ വില്ലേജില്‍ നെടുങ്ങപ്ര ചിറങ്ങര വീട്ടില്‍ വിജയന്‍ ഭാര്യ ലളിതയ്ക്കാണ് ഈ ദുരനുഭവം.ഇന്ന് (19/2) പുലര്‍ച്ചെ കുറുപ്പംപടി സ്റ്റേഷന്‍ എസ്.ഐടി.എല്‍. ജയന്‍, വനിത പൊലീസിനെ കൂട്ടി വൃദ്ധമാതാവിന്റെ വീട്ടിലെത്തുകയും വാക്കാല്‍ അറസ്റ്റ് ചെയ്തതായി അറിയിക്കുകയുമായിരുന്നു.മകന്റെ ബിസിനസ്സുമായി ബന്ധപ്പെട്ട ചെക്കു കേസില്‍് വ്യദ്ധ മാതാവ് ഇന്നലെ (18/2) പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രറ്റ് കോടതിയില്‍ നിന്നും അഡ്വ: ജിജോബാല്‍ മുഖേന ജാമ്യമെടുത്തിരുന്നു.
ഇക്കാര്യം അറിയിച്ചിട്ടും അതൊന്നും വകവെക്കാതെ പ്രഭാത ക്യത്യങ്ങള്‍ പോലും നടത്താന്‍ സമ്മതിക്കാതെയാണ് വൃദ്ധമാതാവിനെ ജാമ്യത്തിലിറങ്ങിയ അതേ കേസില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഉപേക്ഷിച്ചത്.പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിലായിരുന്നു അറസ്റ്റെന്നാണ് പോലീസ് ഭാഷ്യം.എന്നാല്‍ ജാമ്യവിവരം പോലീസിന് അറിയാമായിരുന്നെന്ന് വൃദ്ധ മാതാവിന്റെ ബന്ധു പറയുന്നു.ഇതിനിടെ അറസ്റ്റ് ചെയ്ത് കോടതിയിലെത്തിച്ച വൃദ്ധ മാതാവിന് ജാമ്യം ലഭിച്ച വിവരം കോടതിയില്‍ നിന്ന് അറിഞ്ഞ പൊലീസ് കോടതി വളപ്പില്‍ വൃദ്ധമാതാവിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തിരിച്ചുപോകാന്‍ വണ്ടിക്കൂലി ഉണ്ടോ എന്നുപോലും ചോദിക്കാതെയായിരുന്നത്രെ ഇത്.
ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ നിര്‍ദ്ദേശമനുസരിച്ചായിരിന്നു അറസ്റ്റ് നാടകമെന്നാണ് പുറത്ത് വരുന്ന ആക്ഷേപം. തിരികെ നാട്ടിലെത്തിയ മാതാവിന് നാട്ടുകാരുടെ മുന്നില്‍ വച്ചുണ്ടായഅപമാനംസഹിക്കവയ്യാതെ ശാരീരിക അസ്വാസ്ത്യം നേരിട്ടതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *