കോവിഡ് വ്യാപനത്തെ തുടർന്ന് വിചാരണ തടവുകാർക്ക് വീടുകളിൽ ക്വാറന്റീനിൽ കഴിയാനുള്ള ഇളവ് തനിക്കും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോളി നൽകിയ ഹർജി സെഷൻസ് കോടതി തള്ളി. ഒന്നിലേറെ കൊലപാതകങ്ങൾ നടത്തിയ കേസിൽ വിചാരണ നേരിടുന്ന പ്രതിക്ക് ഇളവ് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.