ന്യൂഡൽഹി: വീട്ടുതടങ്കലിൽ കഴിയുന്ന സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് താരിഗാമിയെ ജമ്മുകശ്മീരിൽനിന്നും ഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു താരിഗാമിയുടെ കുടുംബാംഗങ്ങൾക്കും ഡൽഹിയിലേക്ക് വരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. താരിഗാമിയുടെ ആരോഗ്യനിലയെ കുറിച്ച് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നൽകിയ സത്യവാങ്മൂലത്തിൽ കോടതി കേന്ദ്രസർക്കാരിന് നോട്ടീസയച്ചു.വീട്ടുതടങ്കലിൽ കഴിയുന്ന താരിഗാമിക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നു സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ യെച്ചൂരി അറിയിച്ചിരുന്നു. കശ്മീരിലെ താരിഗാമിയെ സന്ദർശിച്ച ശേഷമായിരുന്നു ഇക്കാര്യം യെച്ചൂരി സുപ്രീംകോടതിയെ അറിയിച്ചത്. കേന്ദ്രസർക്കാർ പറയുന്നത് പോലെയല്ല കാഷ്മീരിലെ സാഹചര്യമെന്നും താരിഗാമിയെ കാണാൻ പോലും ആരെയും അനുദവിക്കുന്നില്ലെന്നും സന്ദർശന ശേഷം യെച്ചൂരി പറഞ്ഞു.പിരിച്ചുവിട്ട നിയമസഭയിലെ എംഎൽഎയുമായിരുന്ന താരിഗാമിയെ കാണാൻ സുപ്രീംകോടതി വഴിയായിരുന്നു യെച്ചൂരി അനുമതി നേടിയത്. ഓഗസ്റ്റ് 30 ന് ശ്രീനഗറിലെത്തിയ ശ്രീനഗറിലെ ഗുപ്കാർ റോഡിലെ വീട്ടിലെത്തിയായിരുന്നു തരിഗാമിയെ യെച്ചൂരി കണ്ടത്.