തീരദേശത്ത് കോവിഡ് പരിശോധനയുമായി സഞ്ചരിക്കുന്ന ആശുപത്രി

തൃശൂര്‍ : ലോക് ഡൗണ്‍ കാലത്ത് ജില്ലയിലെ സാധാരണക്കാര്‍ക്കായി രൂപം കൊടുത്ത സഞ്ചരിക്കുന്ന ആശുപത്രി തീരദേശമേഖലയിലുമെത്തി. എറിയാട് പഞ്ചായത്തിലാണ് ജനങ്ങള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും പകര്‍ന്ന് സഞ്ചരിക്കുന്ന ആശുപത്രി സ്‌ക്രീനിംഗ് ക്യാമ്പ് നടത്തിയത്. തിങ്കളാഴ്ച രാവിലെ ചെമ്പറമ്പ് മിറാഷ് നഗറില്‍ നടത്തിയ ക്യാമ്പ് എം പി ബെന്നി ബെഹനാന്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറുകണക്കിന് പേര്‍ പരിശോധനയ്ക്ക് വിധേയരായി. രണ്ടു ഡോക്ടര്‍മാര്‍, നേഴ്‌സ്, പേഷ്യന്റ് കെയര്‍ ഫെസിലിറ്റേറ്റര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയിലുള്ളത്. 

Leave a Reply

Your email address will not be published. Required fields are marked *