കാസർഗോഡ്: തേനീച്ച കർഷകരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് ഹോർട്ടികോപ്പിന്റെ നേൃത്വത്തിൽ വിവരശേഖരണം നടത്തും. വിവരശേഖരണത്തിന് ആവശ്യമായ ഫോറം കൃഷിഭവനുകൾ, ഹോർട്ടികോർപ്പിന്റെ ജില്ലാ സംഭരണ വിതരണകേന്ദ്രങ്ങൾ, ബീ ബ്രീഡിങ് യൂണിറ്റുകൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. കൃഷി ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഫോം ഏപ്രിൽ 30 നകം റീജിയണൽ മാനേജർ ഹോർട്ടികോർപ്പ്, തേനീച്ച വളർത്തൽ കേന്ദ്രം, കല്ലിന്മേൽ പി.ഒ, മാവേലിക്കര-690509 എന്ന വിലാസത്തിൽ അയക്കണം. ഫോൺ 0479 2356695.