കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. ഇത് നാലാം തവണയാണ് കേസ് മാറ്റുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലാണ് ഇത്. ഇതിനിടയിൽ ശനിയാഴ്ച കഴിഞ്ഞകേസിലെ ഇടക്കാല ഉത്തരവ് പ്രകാരം നടൻ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും 7 ഫോണുകൾ ഹാജരാക്കാൻ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും, ഹാജരായ മൊബൈൽ ഫോണുകളിൽ ദിലീപ് കൈമാറിയ പ്രോസിക്യൂഷൻ നൽകിയ പട്ടികയിലെ 2,3,4 ഫോണുകൾ ക്രമനമ്പറിലുള്ള ഫോണുകളാണ്. പട്ടികയിലെ ആദ്യ ക്രമനമ്പറിൽ പറയുന്ന ഐ ഫോൺ ഹാജരാക്കിയിട്ടില്ല. ഈ ഫോൺ എന്താണെന്ന് തനിക്ക് വ്യക്തമല്ലെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്.
അന്വേഷണസംഘം പിടിച്ചെടുത്തതോ താൻ പണ്ട് ഉപയോഗിച്ചിരുന്നതോ ആയ ഐ ഫോൺ ആകാമിതെന്നും പണ്ട് ഉപയോഗിച്ചിരുന്ന ഐ ഫോൺ ആണെങ്കിൽ ഇത് നിലവിൽ തന്റെ കൈവശമില്ലെന്നും പ്രവർത്തന രഹിതമായതിനെ തുടർന്ന് ഈ ഫോൺ ഉപേക്ഷിച്ചതായും ദിലീപ് കോടതിയെ അറിയിച്ചു. പ്രോസിക്യൂഷൻ ആവശ്യപ്പെട്ട നാലാമത്തെ ഫോൺ വ്യക്തമല്ലെന്ന് ദിലീപ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ ഐഎംഐഐ നമ്പറിലുള്ള ഫോൺ ആണ് തന്റെ രണ്ടാമത്തെ ഐഫോൺ എന്നാണ് ദിലീപ് ഇപ്പോൾ പറയുന്നത്. ഈ ഫോൺ കോടതിക്ക് കൈമാറി.ഈ ഫോണുകൾ ഫോറൻസിക് പരിശോധനക്ക് ആയത് സംബന്ധിച്ച് ഹൈക്കോടതി തീരുമാനമെടുക്കും. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട നാലാമത്തെ ഫോൺ താൻ ഉപയോഗിക്കുന്നതല്ല എന്നാണ് ദിലീപിന്റെ നിലപാടെങ്കിലും ഈ ഫോൺ ഉപയോഗിച്ചിരുന്നതിന്റെ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചു.
കോടതി ആവശ്യപ്പെട്ട പ്രകാരം രാവിലെ പത്തേകാലിന് മുമ്പ് തന്നെ ദിലീപിന്റെ മൂന്നും സഹോദരൻ അനൂപിന്റെ രണ്ടും ബന്ധു അപ്പു എന്ന കൃഷ്ണപ്രസാദിന്റെ ഒരു ഫോണും ഹാജരാക്കി. കേരളത്തിലെ പോലീസിന് കീഴിലുള്ള ഏജൻസികളിൽ ഫോൺ പരിശോധനയ്ക്ക് വിടരുതെന്നാണ് ദിലീപിന്റെ ആവശ്യം. ഫോണിൽ കൃത്രിമം നടത്തുമെന്നാണ് ദിലീപിന്റെ വാദം. എന്നാൽ ഫോൺ എവിടെ പരിശോധിക്കണമെന്ന് തീരുമാനിക്കാൻ പ്രതിക്ക് അവകാശമില്ലെന്ന് പ്രോസിക്യൂഷനും ചൂണ്ടിക്കാട്ടുന്നു.കേസ് നാളെ കോടതി വീണ്ടും പരിഗണിക്കും