കാസര്‍കോട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി കന്നട ബാലതാരം.കാസര്‍കോട് പുതുമണ്ണ് സ്വദേശിയായ കന്നടബാലതാരം എം എസ് സായികൃഷ്ണയാണ് 10,025 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തുക കളക്ടറേറ്റില്‍ എത്തി ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ബാബുവിനെ ഏല്‍പ്പിച്ചു.മംഗള കര്‍മ്മങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ ചെന്നാല്‍ ദക്ഷിണയായി ലഭിക്കുന്ന പത്ത് രൂപ വീതം സ്വരൂപിച്ച് സായികൃഷ്ണ സൂക്ഷിച്ചു വച്ചതാണ് ഈ തുക.ഏഴാംതരം വിദ്യാര്‍ത്ഥിയായ സായികൃഷ്ണ കെ എസ് ആര് ടി സി ജീവനക്കാരനായ കൃഷ്ണകുമാറിന്റെയും സ്വകാര്യ വിദ്യാലയത്തിലെ അധ്യാപിക സ്വപ്നയുടെയും മകനാണ്.