കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ 1500ലധികം പിഎംയുവൈ ഗുണഭോക്താക്കളും, ഗ്യാസ് വിതരണക്കാരും, എണ്ണ വിപണന കമ്പനി ഉദ്യോഗസ്ഥരുമായും വെബിനാറിലൂടെ സംവദിച്ചു. നാലു വർഷത്തെ വിജയകരമായ ദൗത്യം പൂർത്തിയാക്കിയ പ്രധാൻ മന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) എട്ട് കോടിയിലധികം പാവപ്പെട്ട കുടുംബങ്ങളുടെ ജീവിതം മെച്ചപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിസന്ധിയുടെ ആദ്യ ദിവസങ്ങളിൽ തന്നെ മോദി ഗവൺമെന്റ് പ്രധാൻ മന്ത്രി ഗരീബ് കല്യാൺ യോജന പ്രഖ്യാപിച്ചു. അതിൽ പ്രധാനപ്പെട്ടത് പിഎംയുവൈ ഗുണഭോക്താക്കൾക്ക് മൂന്നു മാസത്തേക്ക് സൗജന്യമായിപാചക വാതക സിലിണ്ടറുകൾ നൽകിയതായിരുന്നു. ഇതുവരെ 6.28 കോടി പിഎംയുവൈ ഉപഭോക്താക്കൾക്ക് സൗജന്യ സിലിണ്ടറുകൾ ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉല്പാദനം വർദ്ധിപ്പിച്ച വിപണന കമ്പനി ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. തങ്ങളുടെ അനുഭവങ്ങൾ പങ്കു വച്ച പിഎംയുവൈ ഗുണഭോക്താക്കൾ ഈ പ്രതിസന്ധി ഘട്ടത്തിൽ കരുതലേകിയ ഗവൺമെന്റിനോടുള്ള നന്ദി രേഖപ്പെടുത്തുകയും ചെയ്തു.