നവഒലി ജ്യോതിര്‍ ദിനത്തില്‍ അന്നം ദാനം ചെയ്ത് ശാന്തിഗിരി ആശ്രമം

കൊവിഡ് 19 പശ്ചാത്തലത്തില്‍ നവഒലി ജ്യോതിര്‍ദിനത്തില്‍ സമൂഹ അടുക്കളയിലൂടെ അന്നം ദാനം ചെയ്ത് ശാന്തിഗിരി ആശ്രമം. ശാന്തിഗിരി ആശ്രമ സ്ഥാപകന്‍ കരുണാകര ഗുരുവിന്റെ സമാധിദിനമായ മെയ് 6 നാണ് നവഒലി ജ്യോതിര്‍ദിനമായി ആഘോഷിക്കുന്നത്. ഇത്തവണ കോവിഡ് – 19 എന്ന മഹാമാരിയെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ആശ്രമ ആചാരങ്ങള്‍ മാത്രം നടത്തി, മറ്റ്   ആഘോഷ പരിപാടികള്‍ ഒഴിവാക്കിയാണ് നവഒലി ജ്യോതിര്‍ ദിനം ആചരിച്ചത്.
 ആശ്രമം ആഘോഷ പരിപാടികള്‍ക്ക് മാറ്റി വെച്ച തുക സംസ്ഥാനത്ത് സാമൂഹ അടുക്കള വഴി ഒരു ലക്ഷം പേര്‍ക്ക് അന്നദാനം നല്‍കുന്നതിന് സംഭവന നല്‍കി. ഇതിന്റെ ഭാഗമായി തൂക്കുപാലത്ത് സ്ഥിതി ചെയ്യുന്ന ശാന്തിഗിരി ആശ്രമം കല്ലാര്‍ ബ്രാഞ്ചിന്റെ സഹായമായി കരുണാപുരം, നെടുംങ്കണ്ടം, പാമ്പാടുംപാറ പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചന്‍ വഴി 5000 പേര്‍ക്ക് അന്നദാനം നല്‍കുന്നതിനുള്ള  തുക പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് കൈമാറി.
തൂക്കുപാലം ശാന്തിഗിരി ആശ്രമത്തില്‍ നടന്ന ചടങ്ങില്‍   കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി പ്ലാവുവച്ചതില്‍, നെടുംങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എസ്. ജ്ഞാനസുന്ദരം,പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ഉഷാ സുധാകരന്‍  എന്നിവര്‍ക്ക്   ശാന്തിഗിരി ആശ്രമം ഓഫീസ് അഡ്മിനിസ്ട്രേറ്റര്‍ (ഇന്‍ ചാര്‍ജ്) സ്വാമി ജനപുഷ്പന്‍ ജ്ഞാനതപസ്വി ചെക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *