മൊബൈൽ ഫോണുകളുടെ ജിഎസ്ടി വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് സാംസങ്, വിവോ, വൺപ്ലസ് കമ്പനികൾ ഫോണുകളുടെ വില കുറച്ചിരിക്കുന്നത്.
എം21, എ50 എന്നിവയുടെ വിലയാണ് ഇന്ത്യൻ വിപണിയിൽ സാംസങ് ഗ്യാലക്‌സി കുറച്ചിരിക്കുന്നത്.
ഗ്യാലക്‌സി എം21 4ജിബി+64 ജിബി പതിപ്പ് 14,222 രൂപയ്ക്കും. ഇതേ ഫോണിൻറെ 6ജിബി+128ജിബി പതിപ്പ് 16,326 രൂപയ്ക്കുമാണ് വിൽപ്പനയ്ക്ക് എത്തിയത്. ഇപ്പോൾ ഇരു മോഡലുകളുടെ വില 4ജിബി പതിപ്പിന് 13,199 രൂപയാണ്. 6ജിബി പതിപ്പ് ലഭിക്കുക 15,499 രൂപയ്ക്കാണ്.
ഗ്യാലക്‌സി എ50 ൻറെ 4ജിബി റാം + 128ജിബി ഇൻറേണൽ മെമ്മറി പതിപ്പിന് 21,070 ആയിരുന്നു വില. ഇതേ ഫോണിൻറെ 6ജിബി+128ജിബി പതിപ്പിന് വില 26,900 ആയിരുന്നു. ഇതിൽ ഇപ്പോൾ കുറവ് വരുത്തി യഥാക്രമം 18,599 രൂപയും, 20,591 രൂപയുമാണ് പുതിയ വില. സാംസങ്ങിൻറെ ഔദ്യോഗിക വെബ് സൈറ്റിൽ ലഭ്യമാണ്.
വൺപ്ലസ് 7 ടി പ്രോയുടെ നിലവിലെ വില 47,999 രൂപയാണ് .അതായത് യഥാർത്ഥ വിലയിൽ നിന്ന് 6,000 രൂപ കുറവ്. ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ വിവോ എസ്1 ഫോണിൻറെ 4 ജിബി പതിപ്പിൻറെ വിലയിലും കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് വിവോ എസ്1 ഫോൺ 17,990 രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ ഇറങ്ങിയത്. നിലവിൽ ആയിരം രൂപയുടെ കുറവാണ് ഈ ഫോൺ വിലയിൽ വരുത്തിയിരിക്കുന്നത്. 4 ജിബി റാം+128 ജിബി ഇൻറേണൽ മെമ്മറി പതിപ്പിന് ഇതോടെ പുതിയ വിപണി വില 16,990 രൂപയായിരിക്കും.