ബിഎസ് (ഭാരത് സ്റ്റേജ്)നാല് വാഹനങ്ങളുടെ രജിസ്ട്രേഷൻ മാർച്ച് 31 വരെ മാത്രമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ബിഎസ് ആറ് വാഹനങ്ങൾ മാത്രമാണ് ഏപ്രിൽ ഒന്നു മുതൽ രജിസ്റ്റർ ചെയ്യാനാവുക. മോട്ടോർ വാഹനങ്ങളിൽ നിന്നുള്ള വായുമലിനീകരണം നിയന്ത്രിക്കുന്നതിന് ഭാരത സർക്കാർ നടപ്പിലാക്കിയ പുതിയ മാനദണ്ഡമാണ് ബിഎസ് ആറ്. ബിഎസ് നാല് വാഹനം വാങ്ങിയിട്ടുള്ളവർ മാർച്ച് 31 ന് മുമ്പ് പെർമെനന്റ് രജിസ്ട്രേഷൻ പൂർത്തിയാക്കണം. വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മാർച്ച് 31 വരെ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ മോട്ടോർ വാഹന വകുപ്പ് മറുപടി നൽകും. ഫോൺ -8281786069