ഭക്തര്‍ക്ക് എല്ലാ മാസവും ശബരിമല ദര്‍ശനം നടത്താം

 ഇടവമാസ പൂജകള്‍ക്കായി മെയ് 14 മുതല്‍ 19 വരെയും പ്രതിഷ്ഠാ ദിന ചടങ്ങുകള്‍ക്കായി മെയ് 31 മുതല്‍ ജൂണ്‍ ഒന്ന് വരെയും നടതുറക്കും. മിഥുനമാസ പൂജകള്‍ക്കായി നട തുറക്കുന്നത് ജൂണ്‍ 14 മുതല്‍ 19 വരെയാണ്. കര്‍ക്കിടക മാസ പൂജ ജൂലൈ 15 മുതല്‍ 20 വരെയും ചിങ്ങമാസ പൂജകള്‍ ആഗസ്റ്റ് 16 മുതല്‍ 21 വരെയുമാണ്. ഓണം ആഘോഷം ആഗസ്റ്റ് 29 മുതല്‍ സെപ്തംബര്‍ രണ്ട് വരെയാണ്. കന്നിമാസ പൂജകള്‍ സെപ്തംബര്‍ 16 മുതല്‍ 21 വരെയും തുലാം മാസ പൂജകള്‍ ഒക്‌ടോബര്‍ 16 മുതല്‍ 21 വരെയുമാണ്.

ശ്രീചിത്ര ആട്ടതിരുനാള്‍ ആഘോഷങ്ങള്‍ക്കായി നവംബര്‍ 12, 13 തീയതികളില്‍ നടതുറക്കും. തുടര്‍ന്ന് മണ്ഡല പൂജാമഹോത്സവം 2020 നവംബര്‍ 15 ആരംഭിച്ച് ഡിസംബര്‍ 26 ന് അവസാനിക്കും. അടുത്ത മകരവിളക്ക് 2021 ജനുവരി 14 നാണ്.

Leave a Reply

Your email address will not be published. Required fields are marked *