കൊവിഡ് രോഗികളുമായി ഇടപഴകിയ മന്ത്രി എ സി മെയ്തീൻ നിരീക്ഷണത്തിൽ പോകണമെന്ന് യൂത്ത് കോൺഗ്രസ്. വിദേശത്തു നിന്ന് വന്നവരെ ക്വാറന്റീനിൽ പാർപ്പിച്ച ഹോട്ടലിൽ മന്ത്രി എ.സി.മൊയ്തീൻ എത്തിയിരുന്നു. ഈ ക്യാംപിലെ രണ്ടു പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രവാസികളുമായി സാമൂഹിക അകലം പാലിക്കാതെ മന്ത്രി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതമാണ് ഡി.എം.ഒയ്ക്കു പരാതി നൽകിയിരിക്കുന്നത്.
ഇതോടൊപ്പം കെ.വി അബ്ദുൾ ഖാദർ എംഎൽഎ, തൃശൂർ ജില്ലാ കളക്ടർ ഷാനവാസ് ഉൾപ്പെടെയുള്ളവർ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. തൃശൂർ ഡി.എം.ഒയ്ക്കാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്