മൊബൈൽ ആപ്പുമായി അടിമാലി ഗ്രാമപഞ്ചായത്ത്

തദ്ദേശിയരായ ആളുകൾക്ക് വിവിധ തൊഴിലുകൾ ചെയ്യുന്നതിന് വിപുലമായ സൗകര്യങ്ങളൊരുക്കി അടിമാലി ഗ്രാമപഞ്ചായത്ത് .മൺപണി, കൃഷിപ്പണി തുടങ്ങി ജനങ്ങൾക്ക് ആവശ്യമുള്ള എല്ലാ വിഭാഗം തൊഴിലാളുകളുടെയും തൊഴിൽ വിവരങ്ങൾ ശേഖരിച്ച് മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കും. ആവശ്യക്കാർക്ക് അവരുടെ മേഖലയിൽ പരിശീലനവും നൽകും. ഒന്നോ രണ്ടോ മണിക്കൂർ ജോലിചെയ്യാൻ തയ്യാറുള്ളവരുടെ മുതൽ പീസ് വർക്ക് കരാർ അടിസ്ഥാനത്തിലുള്ള തൊഴിലാളികളുടെയും വിവരങ്ങൾ ലഭ്യമാക്കും. ഏതെങ്കിലും മെഷീൻ, യന്ത്രം, കയ്യിലുള്ളവർക്കും അപേക്ഷിക്കാം .മൺപണി, കൃഷിപ്പണി, മേസ്തിരി, മൈക്കാട്, മരപ്പണി, പോളിഷിംഗ്, തെങ്ങ് കയറ്റം, മരംവെട്ടൽ, കാട് വെട്ടൽ, വിറക് വെട്ട്, കിണർ പണികൾ, വീട്ടു ജോലി, ക്ലീനിംഗ് ജോലി, തൂപ്പുജോലി, പ്ലംബിംഗ്, ഇലക്ട്രീഷ്യൻ, പെയിന്റിംഗ് തുടങ്ങി ഏത് മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും വിവരങ്ങൾ ഉൾപ്പെടുത്തും. ആവശ്യക്കാർക്ക് മൊബൈൽ ആപ്പിലൂടെ തൊഴിലാളിയെ കണ്ടെത്തി ആപ്പിലൂടെ തന്നെ കോൾ ചെയ്യാം. ആപ്ലിക്കേഷനിലേക്ക് വിവരങ്ങൾ ചേർക്കാനാഗ്രഹിക്കുന്ന തൊഴിലാളിക്ക് മെയ് 30വരെ പഞ്ചായത്തിലോ അംഗങ്ങളുടെ കയ്യിലോ നിശ്ചിത അപേക്ഷ പൂരിപ്പിച്ച് നൽകാം. അപേക്ഷാഫോറങ്ങൾ ഓഫീസിൽ നിന്നും പഞ്ചായത്ത് അംഗങ്ങളുടെ കയ്യിൽ നിന്നും ലഭിക്കും. കൂടാതെ മൊബൈൽ ആപ്ലിക്കേഷനിൽ നിന്ന് ഡൗൺലോഡ് ചെയ്തും അപേക്ഷിക്കാം.
ഡോക്ടർമാർ, ആശുപത്രികൾ, ക്ലിനിക്കൽ ലാബുകൾ, ആംബുലൻസ്, ഭക്ഷണശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓട്ടോമൊബൈൽസ്, ആരാധനാലയങ്ങൾ , വിവിധ സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയവയുടെ ഫോൺ നമ്പറുകളും മൊബൈൽ ആപ്പിലൂടെ ലഭ്യമാകും. പഞ്ചായത്തിന്റെ ചരിത്രം, പൊതുവിവരങ്ങൾ, വാർത്തകൾ, അറിയിപ്പുകൾ, വികസന പദ്ധതികൾ, ജനനമരണ വിവാഹ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ ഓൺലൈൻ സേവനങ്ങൾ, സർക്കാർ ഉത്തരവുകൾ, അറിയിപ്പുകൾ മുതലായവയും ലഭിക്കും. മൊബൈൽ ഫോണിലെ പ്ലേസ്റ്റോറിൽ നിന്നും അടിമാലി ഗ്രാമപഞ്ചായത്ത് എന്ന് ടൈപ്പ് ചെയ്ത് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാ്ണ്.

Leave a Reply

Your email address will not be published. Required fields are marked *