ബംഗളൂരു: ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവർ 24 വരെ ജയിലിൽ തുടരും. അതേസമയം ഇരുവരുടെയും ജാമ്യാപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. സെപ്റ്റംബർ നാലിനാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് രാഗിണിയെ അറസ്റ്റ് ചെയ്യുന്നത്.
സെപ്റ്റംബർ എട്ടിന് സഞ്ജനയെയും അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് ഇരുവരും കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. തുടർന്ന് കേസ് തിങ്കളാഴ്ച പരിഗണിക്കുകയായിരുന്നു. രണ്ടുപേരെയും വ്യത്യസ്ത സെല്ലുകളിലാണ് പാർപ്പിച്ചിരിക്കുന്നത്.