വിസ പിഴകൾ റദ്ദാക്കി യുഎഇ

ദുബായ്: വിസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ പിഴകളും ഒഴിവാക്കാൻ യുഎഇ തീരുമാനിച്ചു. പ്രസിഡന്റ് ഷേഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ആണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. രാജ്യത്തെ താമസവിസക്കാർക്കും, സന്ദർശക വിസക്കാർകും ഈ ആനൂകൂല്യം ലഭിക്കും.

ഇതോടെ മാർച്ച് ഒന്നിന് മുമ്പ് വിസ കാലാവധി തീർന്നവർക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ അവസരം ലഭിക്കും. വിസാ കാലാവധി തീർന്ന് അനധികൃതമായി യു.എ.ഇയിൽ തുടരുന്നവർക്ക് പിഴയില്ലാതെ രാജ്യം വിടാൻ മെയ് 18 മുതൽ മൂന്ന് മാസത്തെ സമയം അനുവദിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാകുന്ന ഉത്തരാവാണിത്. താമസ കുടിയേറ്റവുമായി ബന്ധപ്പെട്ട മുഴുവൻ പിഴകളും ഒഴിവാക്കുന്നതിനാൽ ഫലത്തിൽ പൊതുമാപ്പിന്റെ പ്രയോജനമാണ് പ്രവാസികൾക്ക് ലഭിക്കുക. പിഴയുള്ളതിനാൽ പ്രത്യേക വിമാനങ്ങളിൽ പോലും നാട്ടിലെത്താൻ ബുദ്ധിമുട്ടിയിരുന്നവർക്ക് രാജ്യത്തേക്ക് മടങ്ങാൻ പുതിയ ഉത്തരവ് കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *