തിരുവനന്തപുരം:വി.എസ്. അച്യുതാനന്ദനെതിരായ മാനനഷ്ടക്കേസ് ജില്ലാ കോടതി സ്റ്റേ ചെയ്തു.അച്യുതാനന്ദനെതിരായി തിരുവനന്തപുരം സബ് കോടതി പുറപ്പെടുവിച്ച ഉത്തരവാണ് തിരുവനന്തപുരം ജില്ലാ കോടതി സ്റ്റേ ചെയ്തത്. സോളാര്മാനനഷ്ടക്കേസില് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വിഎസ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു സബ് കോടതി ഉത്തരവ്.ജനുവരി 22 നാണ് സബ് കോടതി ഉത്തരവിട്ടത്. അന്യായം നല്കിയ ദിവസം മുതല്‍ ആറ് ശതമാനം പലിശയും കോടതിച്ചെലവും നല്‍കണമെന്നായിരുന്നു പ്രിന്‍സിപ്പല്‍ സബ് ജഡ്ജി ഷിബു ദാനിയേല്‍ വിധിച്ചത്. ഈ ഉത്തരവിലാണ് ഉപാധികളോടെ സ്റ്റേ അനുവദിച്ചത്. പി.വി.ബാലകൃഷ്ണന്റേതാണ് ഉത്തരവ്. നഷ്ടപരിഹാരം നല്‍കണമെന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അച്യുതാനന്ദന് തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാല ഉത്തരവ്.