ചൈനയിലെ വുഹാനിൽ കൊവിഡ് ബാധ വീണ്ടും പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പ്രദേശത്തെ മുഴുവൻ ആളുകൾക്കും കൊവിഡ് പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചു. 11 ദശലക്ഷം ആളുകളിലാണ് പരിശോധന നടത്തുന്നതെന്നാണ് വിവരം. ചൈനയിൽ 15 കൊവിഡ് കേസുകളാണ് പുതിയതായി സ്ഥിരീകരിച്ചിരിക്കുന്നത്. 12 പേരിൽ കോവിഡിന്റെ യാതൊരു ലക്ഷണങ്ങളും പ്രകടമായിട്ടില്ല.
76 ദിവസത്തെ ലോക്ക് ഡൗണിന് ശേഷം ഏപ്രിൽ ആറിനാണ് വുഹാൻ നഗരം ചൈന തുറന്നത്.