തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ രണ്ടു യുവാക്കളെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ കൂടി പിടിയിൽ. അൻസർ, ഉണ്ണി എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഇരുവരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ഇതോടെ കേസുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലീസ് പിടികൂടി. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കേസിലെ പ്രതികളെല്ലാം കോൺഗ്രസ് പ്രവർത്തകരാണ്.