ശാസ്ത്രി ഭവൻ താൽക്കാലികമായി മുദ്രവച്ചു

നിരവധി മന്ത്രാലയങ്ങൾ ഉൾക്കൊള്ളുന്ന സർക്കാർ കെട്ടിടമായ ശാസ്ത്രി ഭവനിലെ നാലാം നില മുദ്രവച്ചു. നിയമകാര്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന് കോവിഡ് സ്ഥിതീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഏപ്രിൽ 23ന് ശേഷമാണ് അദ്ദേഹം അവധിയിൽ പ്രവേശിച്ചത്. അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി 1,2 ഗേറ്റുകളും അനുബന്ധ ലിഫ്റ്റുകളും ബുധനാഴ്ച വരെ അവ അടച്ചിരിക്കും.

സർക്കാരിന്റെ ഔദ്യോഗിക പ്രോട്ടോക്കോൾ അനുസരിച്ച് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.. കൊറോണ വൈറസ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം അടുത്തിടെ, സിആർപിഎഫ് ആസ്ഥാനവും ബിഎസ്എഫ് ആസ്ഥാനത്തിന്റെ ഒരു ഭാഗവും അടച്ചിരുന്നു. ഈ കെട്ടിടങ്ങൾ തലസ്ഥാനത്തെ സിജിഒ കോംപ്ലക്‌സിലാണ്.

Leave a Reply

Your email address will not be published. Required fields are marked *