തിരുവനന്തപുരം: സംസ്ഥാനം നാണക്കേടിന് വഴിയൊരുക്കി കോവിഡ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെൽത്ത് ഇൻസ്പെക്ടർ അതിക്രൂരമായി പീഡിപ്പിച്ചു. കോവിഡ് 19 വൈറസ് മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പോലും യാതൊരു നാണക്കേടുമില്ലാതെ ആരോഗ്യപ്രവർത്തകൻ തന്നെ പീഡനത്തിന് മുൻപന്തിൽ. ഇത് കേരളമോ? ജനം മൂക്കിൽ കൈവയ്‌ക്കേണ്ട അവസ്ഥ. പൊലീസ് എഫ്ഐആർ രജിസ്ട്രർ ചെയ്ത് കേസ് എടുത്തു. കട്ടിലിൽ കെട്ടിയിട്ടു പീഡിപ്പിച്ചതിനു പുറമേ യുവതിയെ ക്രൂരമായി മർദിച്ചെന്നും എഫ്ഐആറിൽ പറയുന്നു.യുവതിയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപ്പിച്ചു ലൈംഗികമായി പീഡിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ഭരതന്നൂരിലെ ഒരു കെട്ടിടത്തിലേക്കു വിളിച്ചു വരുത്തി. സെപ്റ്റംബർ മൂന്നിന് ഉച്ചയ്ക്കു ശേഷമാണു യുവതി ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാറിന്റെ പാങ്ങോട്ടെ വീട്ടിലെത്തിയത്.അകത്തു കടന്നയുടൻ ഇയാൾ യുവതിയെ മർദിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. എതിർത്തതോടെ ഇരുകൈകളും പുറകിൽ കെട്ടിയിട്ടു വായിൽ തോർത്ത് തിരുകി. കാലുകൾ കട്ടിലിന്റെ കാലിൽ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചെന്നും എഫ്ഐആറിലുണ്ട്.
വായിലെ തോർത്തു മാറ്റിയശേഷം, ക്വാറന്റീൻ ലംഘിച്ചതിനു പൊലീസിനെ വിളിക്കുമെന്നു ഭീഷണിപ്പെടുത്തി നാലാം തീയതി രാവിലെ വരെ പീഡനം തുടർന്നതായും പിറ്റേദിവസം രാവിലെയാണു വീട്ടിൽ നിന്ന് മോചിപ്പിച്ചതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. അവശനിലയിൽ വെള്ളറടയിലെ സഹോദരന്റെ വീട്ടിലേക്കാണു പോയത്. ആരോഗ്യസ്ഥിതി കണ്ടു വീട്ടുകാർ കാര്യം തിരക്കിയതോടെ പീഡനവിവരം തുറന്നു പറയുകയും വെള്ളറട പൊലീസിൽ പരാതി നൽകുകയുമായിരുന്നു.