തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്നതിനിടയിൽ ഇന്ന് ആദ്യമായി രോഗികളുടെ എണ്ണം ആറായിരം കടന്നതായി റിപ്പോർട്ട്. ഇന്ന് മാത്രം 6324 പേർക്ക് ആണ് രോഗം സ്ഥിരീകരിച്ചതെന്നും അതിൽ 5321 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലൂടെയാണ് അറിയിക്കുകയായിരുന്നു. അതേസമയം ഉറവിടമറിയാത്ത 628 കേസുകളാണ് ഉള്ളത്. ഇവ രണ്ടുംകൂടെ ആകെ 5949 സമ്പർക്ക രോഗികളാണുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 44 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 226 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. എന്നാൽ 3628 പേർ രോഗമുക്തരായി.
ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോടാണ്. 883 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂർ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂർ 406, പാലക്കാട് 353, കോട്ടയം 341, കാസർഗോഡ് 300, പത്തനംതിട്ട 189, ഇടുക്കി 151, വയനാട് 106 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് 849, തിരുവനന്തപുരം 842, മലപ്പുറം 741, എറണാകുളം 569, തൃശൂർ 465, ആലപ്പുഴ 407, കൊല്ലം 436, കണ്ണൂർ 352, പാലക്കാട് 340, കോട്ടയം 338, കാസർഗോഡ് 270, പത്തനംതിട്ട 144, ഇടുക്കി 102, വയനാട് 94 എന്നിങ്ങനെയാണ് സമ്ബർക്കത്തിലൂടെ രോഗം ബാധിച്ചത്. 105 ആരോഗ്യ പ്രവർത്തകർക്കാണ് സമ്ബർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 28, കണ്ണൂർ 19, കാസർഗോഡ് 13, മലപ്പുറം 9, തൃശൂർ 8, എറണാകുളം, കോഴിക്കോട് 7 വീതം, പത്തനംതിട്ട 6, വയനാട് 4, ആലപ്പുഴ 2, കൊല്ലം, പാലക്കാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.