സംസ്ഥാനത്ത് ഇന്ന് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. വയനാട് പെര്യ സ്വദേശി റെജിയാണ് മരിച്ചത്. 45 വയസായിരുന്നു. കഴിഞ്ഞ 17 നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞമാസം 25 ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഓട്ടോഡ്രൈവറായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ രോഗമുക്തരാവുകയും ചെയ്തു. വയനാട്ടിൽ ഇതുവരെ കൊവിഡ് ബാധിച്ച് രണ്ടുപേരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *