തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് രണ്ട് പേര് കൂടി മരിച്ചു. തൃശൂര്‍ ജില്ലയിലെ തമ്പുരാന് പടി സ്വദേശി അനീഷ് (39), കണ്ണൂര്‍ ജിലയിലെ പുളിയനാമ്പുറം സ്വദേശി മുഹമ്മദ് സ്വലീഹ് (25) എന്നിവരാണ് മരണപ്പെട്ടത്.
അനീഷ് ചെന്നൈയില്‍ എയര്‍ കാര്‍ഗോ ജീവനക്കാരനായിരുന്നു. അതേസമയം മെയ് 13ന് അഹമ്മദാബാദില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു മുഹമ്മദ് സ്വലീഹ്. ഇതിനിടെ രോഗലക്ഷണങ്ങള്‍ കണ്ടെങ്കിലും അധികൃതരുമായി ബന്ധപ്പെട്ടില്ലെന്ന് പരാതിയുണ്ട്. രോഗം കലശലായപ്പോഴാണ് സുഹൃത്തിനെ വിവരം അറിയിച്ചത്. തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.