തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കോവിഡ് ബാധിച്ച് എട്ട് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഏറ്റവും പുതിയതാതായി ലഭിച്ച വിവരം അനുസരിച്ച് കോഴിക്കോട് കല്ലൂർ സ്വദേശി അബ്ദുൾ റഹ്മാനാണ് മരിച്ചത്. 65 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അബ്ദുൾ റഹ്മാനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. വൃക്കരോഗി കൂടിയായിരുന്നു അബ്ദുൾ റഹ്മാൻ.
ഇതുകൂടാതെ ആഗസ്റ്റ് 25ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി മുഹമ്മദ് ഫാത്തിമ (70), തിരുവനന്തപുരം കരുമം സ്വദേശി മാടസ്വാമി ചെട്ടിയാർ (80), മലപ്പുറം കടന്നമണ്ണ സ്വദേശിനി മാധവി (77), മലപ്പുറം തിരൂരങ്ങാടി സ്വദേശി അബൂബക്കർ ഖാജി (80), ആഗസ്റ്റ് 23ന് മരണമടഞ്ഞ തിരുവനന്തപുരം വെൺപാലവട്ടം സ്വദേശിനി രാജമ്മ (85), ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശി കൃഷ്ണൻകുട്ടി (69), ആഗസ്റ്റ് 13ന് മരണമടഞ്ഞ കണ്ണൂർ മയ്യിൽ സ്വദേശി പി.വി. യൂസഫ് (54), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 274 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇതോടെ ആകെ മരണം 274 ആയി ഉയർന്നിരിക്കുകയാണ്.