തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 മരണങ്ങൾ കുടി കോവിഡ്-19 കാരണമാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ മാസം ഏഴിന് മരണമടഞ്ഞ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സി.സി. രാഘവൻ (71), 11 ന് മരണമടഞ്ഞ കണ്ണൂർ കൊളച്ചേരി സ്വദേശി മൂസ (76), കണ്ണൂർ കൊമ്പൻവയൽ സ്വദേശി സൈമൺ (60), കണ്ണൂർ തളിപ്പറമ്പ് സ്വദേശി സി.വി. വേണുഗോപാലൻ (80), 14 ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി കനകരാജ് (60) എന്നിവരുടെ മരണകാരണം കോവിഡ് രോഗബാധയാണെന്ന് കണ്ടെത്തി.
ഇതിനുപുറമെ പത്തനംതിട്ട തിരുവല്ല സ്വദേശി മാത്യു (60), ആഗസ്റ്റ് 13ന് മരണമടഞ്ഞ കണ്ണൂർ ഉദയഗിരി സ്വദേശി ഗോപി (69), എറണാകുളം ആലുവ സ്വദേശി അബ്ദുൾ ഖാദർ (73), ആഗസ്റ്റ് 10 ന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശിനി ലീലാമണി അമ്മ (71), ആഗസ്റ്റ് 15ന് മരണമടഞ്ഞ കൊല്ലം വിളക്കുവട്ടം സ്വദേശിനി സരോജിനി (72), എന്നിവരുടെ പരിശോധനാഫലവും കോവിഡ് കാരണമാണ് മരണമെന്ന് സ്ഥിരീകരിക്കുന്നതായി എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 156 ആയി ഉയർന്നു.