തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇടുക്കി ജില്ലയിലെ കരിമണ്ണൂർ (കണ്ടൈൻമെന്റ് സോൺ വാർഡ് 6, 11), വെള്ളിയാമറ്റം (സബ് വാർഡ് 1, 2, 3, 15), എറണാകുളം ജില്ലയിലെ കൂവപ്പടി (സബ് വാർഡ് 13), കീരമ്പാറ (സബ് വാർഡ് 13), കൊല്ലം ജില്ലയിലെ പവിത്രേശ്വരം (4), തലവൂർ (18), പാലക്കാട് ജില്ലയിലെ മലമ്പുഴ (3), കോട്ടോപ്പാടം (21), പത്തനംതിട്ട ജില്ലയിലെ റാന്നി-പഴവങ്ങാടി (8), മെഴുവേലി (1, 9), വള്ളിക്കോട് (15) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
അതേസമയം 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കൈനകരി (വാർഡ് 10), ആറാട്ടുപുഴ (11), എറണാകുളം ജില്ലയിലെ മുടക്കുഴ (സബ് വാർഡ് 2), കുഴുപ്പിള്ളി (സബ് വാർഡ് 3), കൊല്ലം ജില്ലയിലെ കുളക്കട (3, 19), പാലക്കാട് ജില്ലയിലെ നാഗലശേരി (2, 4, 6), വണ്ടാഴി (6), കണ്ണൂർ ജില്ലയിലെ കടമ്പൂർ (6 (സബ് വാർഡ്), 4, 5, 11), കുഞ്ഞിമംഗലം (13), ഉദയഗിരി (3), പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ (5), നെടുമ്പ്രം (സബ് വാർഡ് 9) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 580 ഹോട്ട് സ്പോട്ടുകളാണുള്ളത്.